ചാലക്കുടി: പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി യൂജിൻ മോറേലിയെ വീണ്ടും തിരഞ്ഞെടുത്തു. ജോർജ് കെ. തോമസാണ് വൈസ് പ്രസിഡന്റ്. മറ്റ് ബോർഡ് അംഗങ്ങൾ: അനിൽകുമാർ കെ.കെ, എ.എൽ. കൊച്ചപ്പൻ, ജോയ് മുരിങ്ങത്തുപറമ്പിൽ, ജോർജ് വി.ഐനിക്കൽ, ഡേവീസ് താക്കോൽക്കാരൻ, പി.കെ. മനോജ് കുമാർ, പി.ഡി. ലോനപ്പൻ, അപർണ ടീച്ചർ.എം, ഷീബ ശ്രീനിവാസൻ, ലിസ ജെയ്‌സൺ, സുമി ശ്രീധരൻ. സഹകരണ സംഘം ഫീൽഡ് ഓഫീസർ സിജോ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സംഘത്തിന്റെ കലാ സംസ്‌ക്കാരിക പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്ററായി ഷാജു വാലപ്പനെ നിയമിച്ചു.