goodwin

തൃശൂർ: സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസച്ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയിൽ നഗരത്തിലുള്ള ഗുഡ് വിൻ ജൂവല്ലറിയിൽ മഹാരാഷ്ട്ര പൊലീസ് സംഘത്തിന്റെ പരിശോധന. മഹാരാഷ്ട്ര ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആസ്തിവിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. തട്ടിപ്പ് സംബന്ധിച്ച എന്തെങ്കിലും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. 500 കോടിയോളം തട്ടിച്ചെന്നാണ് പരാതി.

പരാതികളെ തുടർന്ന് അടച്ച ഗുഡ് വിൻ ഷോറൂമിലും ഉടമകളുടെ ആമ്പല്ലൂരിലുള്ള വീട്ടിലും പൊലീസെത്തിയിരുന്നു.

ഒളിവിലായ ഉടമകളുമായി ബന്ധമുള്ളവരുമായും ഇവരുടെ ആസ്തികളിലും അന്വേഷണം നടത്തുന്നുണ്ട്. ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശികളായ സഹോദരങ്ങളാണ് ഉടമകൾ. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വളർന്ന ഗുഡ് വിൻ ഏറെവൈകിയാണ് കേരളത്തിലും കാലുറപ്പിച്ചത്. ലക്ഷം മുതൽ രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവർ മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
1154 പേരാണ് മഹാരാഷ്ട്രയിൽ മാത്രം ഇവർക്കെതിരെ പരാതി നൽകിയതെന്ന് പറയുന്നു. പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഒളിവിലായിരുന്ന ഉടമകളെ 2019 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു.

മു​ത്ത​ശ്ശി​യെ​യും പേ​ര​ക്കു​ട്ടി​യെ​യും​ ​സ​ഹാ​യി​ക്ക​ണം​ ​:​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷൻ

തൃ​ശൂ​ർ​:​ ​സ്വ​ന്ത​മാ​യി​ ​വീ​ടി​ല്ലാ​ത്ത​ത് ​കാ​ര​ണം​ ​ത​ല​ ​ചാ​യ്ക്കാ​നൊ​രി​ടം​ ​തേ​ടി​ ​വീ​ടു​ ​വീ​ടാ​ന്ത​രം​ ​അ​ല​യു​ന്ന​ ​മു​ത്ത​ശ്ശി​യെ​യും​ ​പേ​ര​ക്കു​ട്ടി​ക​ളെ​യും​ ​സ​ഹാ​യി​ക്കാ​ൻ​ ​അ​നു​ഭാ​വ​പൂ​ർ​വം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ക​ള​ക്ട​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ജി​ല്ലാ​ ​സാ​മൂ​ഹി​ക​നീ​തി​ ​ഓ​ഫീ​സ​റി​ൽ​ ​നി​ന്നും​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​വാ​ങ്ങി.
സ​ര​സ്വ​തി​ ​അ​മ്മ​യും​ ​(61​)​ ​പേ​ര​ക്കു​ട്ടി​ക​ളും​ ​സ​ര​സ്വ​തി​ ​അ​മ്മ​യു​ടെ​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​നി​യ​ത്തി​യാ​യ​ ​അ​മ്മി​ണി​യും​ ​(56​)​ ​എ​ര​വി​മം​ഗ​ല​ത്തു​ള്ള​ ​റേ​ഷ​ൻ​ക​ട​യു​ടെ​ ​മു​ക​ളി​ലു​ള്ള​ ​വാ​ട​ക​ ​മു​റി​യി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​തെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മ​ര​ണ​ത്തി​ന് ​ശേ​ഷം​ ​പേ​ര​ക്കു​ട്ടി​ക​ളു​ടെ​ ​ചു​മ​ത​ല​ ​കൂ​ടി​ ​സ​ര​സ്വ​തി​ ​അ​മ്മ​യ്ക്കാ​ണ്.​ ​ഇ​വ​ർ​ക്ക് ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ളു​ടെ​ ​ബു​ദ്ധി​മു​ട്ടു​മു​ണ്ട്.

നി​ല​വി​ലെ​ ​വാ​ട​ക​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത​ ​വ്യ​ക്തി​യാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​