വാടാനപ്പിള്ളി: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച 20808 ഭവനങ്ങളുടെ ഗൃഹപ്രവേശവും താക്കോൽ ദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു.
ഗുണഭോക്താക്കളായ ബേബി ഭദ്രൻ തൃപ്രയാറ്റുപുരയ്ക്കൽ, ബാബു അറക്കപ്പറമ്പിൽ, ശ്രീലത കുണ്ടു വാടാനപ്പിള്ളി, സ്വപ്ന അഭിലാഷ് കൊന്നാടത്ത്, സുദിന കണ്ണൻ എന്നിവർ താക്കോൽ ഏറ്റുവാങ്ങി.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രന്യ ബിനീഷ്, സുലേഖ ജമാലു, സബിത്ത്, വാർഡ് മെമ്പർമാരായ ഷബീർ അലി, സരിത, നൗഫൽ വലിയകത്ത്, ദിൽ ദിനേശൻ, സുജിത്ത്, ഷൈജ ഉദയകുമാർ, ശ്രീകല ദേവാനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ് പദ്ധതി വിശദീകരിച്ചു.