news-photo
ഇരിങ്ങപ്പുറം എ.എൽ.പി സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായ പൂർവ വിദ്യാർത്ഥി സംഗമം നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ഇരിങ്ങപ്പുറം എ.എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ.എസ്. മനോജ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൂർവ വിദ്യാർത്ഥികളെ മുൻ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, കൗൺസിലർ ദീപ ബാബു, പ്രധാന അധ്യാപിക മിനി ജോസ്, സംഘാടക സമിതി ചെയർമാൻ പി.പി. വൈഷ്ണവ്, കൺവീനർ മനയിൽ വിജയൻ, ഒ.എസ്.എ പ്രസിഡന്റ് കെ.യു. കാർത്തികേയൻ, എ.ഐ. ഹനീഫ, കെ.വി. രാമകൃഷ്ണൻ, ടി.എസ്. സദാനന്ദൻ, കെ.എം. സിദ്ധാർത്ഥൻ, ഒ.സി. ബാബുരാജ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ ജ്യോതിദാസ് അഷ്ടപദി അവതരിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ശതാബ്ദി ആഘോഷ സമാപനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ. സായിനാഥൻ അദ്ധ്യക്ഷത വഹിക്കും.