vidukalide-thakol
വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കർമ്മപരിപാടിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച കൊടുങ്ങല്ലൂർ നഗരസഭയിലെ വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. 1343 വീടുകളുടെ നിർമ്മാണം ആരംഭിച്ചതിൽ 1149 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനായി. പരിപാടിയിൽ നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. കെ.എസ്. കൈസാബ്, ലത ഉണ്ണിക്കൃഷ്ണൻ , എൽസി പോൾ, ഷീല പണിക്കശേരി തുടങ്ങിയവർ പങ്കെടുത്തു.