പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ ലൈഫ്മിഷൻ പദ്ധതി പ്രകാരം 14 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മിനി മോഹൻദാസ്, രാജശ്രീ ഗോപകുമാർ, ടി.ജി. പ്രവീൺ, ഷീബ വേലായുധൻ, സുനീതി അരുൺകുമാർ, അനിത ഗിരിജകുമാർ, വി.ഇ.ഒ സോഫിയ, അസി.സെക്രട്ടറി കെ.രാജി എന്നിവർ പ്രസംഗിച്ചു.