കൊടുങ്ങല്ലൂർ: ബി.ജെ.പി നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പറഞ്ഞ കോൺഗ്രസ് അംഗത്തെ സി.പി.എം നേതൃത്വം വിലയ്ക്കുവാങ്ങി ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി ആരോപിച്ചു. എലിവേറ്റഡ് ഹൈവേയും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുന്നതിനായി നഗരസഭ കേന്ദ്ര സർക്കാരിനോട് രേഖാ മൂലം ആവിശ്യപ്പെട്ടില്ലെന്ന് ആരോപിച്ച് ചന്തപ്പുര ബൈപാസിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ടി.ബി. സജീവൻ, ജില്ലാ കമ്മിറ്റി അംഗം ഇറ്റിത്തറ സന്തോഷ്, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, പ്രജീഷ് ചള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.