ഒല്ലൂർ: അഴീക്കോട് സ്മാരക മന്ദിരത്തോടുള്ള സർക്കാരിന്റെ അവഗണനാ നയത്തിൽ മാറ്റം വേണമെന്ന് അഴിക്കോട് ഫൗണ്ടേഷൻ. ഒമ്പതുവർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത അഴീക്കോടിന്റെ വസതി ഇന്നും ജീർണാവസ്ഥയിലാണ്. അഴിക്കോടിന്റെ ഓർമ്മ ദിനത്തിന് ശേഷം പൊളിച്ച വസതി രണ്ടുമാസമായി മഴ നനഞ്ഞ് നശിക്കുകയാണ്.
ഭാവി തലമുറയ്ക്ക് ലഭിക്കാനിടയില്ലാത്ത അമുല്യ ഗ്രന്ഥങ്ങളും ജീർണാവസ്ഥയിലാണ്. ഈ വിഷയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി ഉടൻ ഇടപെടണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൾ സമദ് സമദാനി എം.പി, ജനറൽ സെക്രട്ടറി ജയരാജ് വാര്യർ, കെ. രാജൻ മാസ്റ്റർ, എൻ. വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.