തൃശൂർ: സമസ്ത കേരള വാരിയർ സമാജം എൻ.വി. കൃഷ്ണവാരിയർ സ്മാരക പുരസ്‌കാരം പാണിവാദരത്‌നം പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിക്ക് നൽകും. മേയ് 28, 29 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സമാജത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. പി. മുരളി, ഡോ. രാധാകൃഷ്ണ വാര്യർ, ഡോ. ഭാരതി കുഞ്ഞുകുട്ടൻ എന്നിവരാണ് ജൂറി കമ്മിറ്റി അംഗങ്ങൾ.