ചാലക്കുടി: മഴ കനത്തതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു. നിലവിൽ ആശങ്കപ്പെടാനില്ലെങ്കിലും വരും ദിവസങ്ങളിലും മഴ തുടർന്നാൽ അവസ്ഥ സങ്കീർണ്ണമാകും. ഇപ്പോൾ പുഴയിൽ 5 അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നിലവിൽ പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് 418 മീറ്ററാണ് ജലനിരപ്പ്. 419. 4 മീറ്റർ എത്തിയെങ്കിലെ ഷട്ടറുകൾ തുറക്കുകയുള്ളു. മറ്റിടങ്ങളിലെ മഴവെള്ളമാണ് പുഴയിൽ ജലവിതാനം ഉയർത്താൻ ഇടയാക്കിയത്. ചാർപ്പയിൽ കനത്ത വെള്ളച്ചാട്ടമായി. അതിരപ്പിള്ളി വെള്ളച്ചാട്ടവും ശക്തിയാർജ്ജിച്ചു.