ദേശീയപാതയിലെ സർവീസ് റോഡിൽ ചാലക്കുടി ക്രിമറ്റോറിയത്തിന് മുമ്പിൽ രൂപംകൊണ്ട ഗർത്തം.
ചാലക്കുടി: ദേശീയപാത സർവീസ് റോഡിൽ നഗരസഭ ക്രിമറ്റോറിയത്തിന് മുന്നിൽ ഗർത്തം കാണപ്പെട്ടു. ഇതേത്തുടർന്ന് ഇതിലേയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ടാറിംഗ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടത്. ദേശീയപാതയിൽ നിന്നും ഉപറോഡിലേക്ക് വെള്ളം ചാടുന്നിടത്താണ് കുഴിയുണ്ടായത്. മെറ്റലടക്കം ടാറിംഗ് ഒരടിയോളം താഴ്ന്നു പോയിട്ടുണ്ട്. പിന്നീട് മഴവെള്ളമെല്ലാം കുഴിയിലൂടെയാണ് അടിയിലേക്ക് പോയത്. ഇതുമൂലം അടുത്ത ദിവസം കൂടുതൽ ഭാഗത്ത് ടാറിംഗ് താഴാൻ സാദ്ധ്യതയുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തി ഗതാഗതം നിയന്ത്രിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ ഷിബു വാലപ്പൻ, വി.ജെ. ജോജി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.