vazhachal

വാഴച്ചാലിൽ മണ്ണിടിഞ്ഞ നിലയിൽ.

അതിരപ്പിള്ളി: കനത്ത മഴയിൽ വാഴച്ചാലിൽ മണ്ണിടിച്ചിൽ. ചാർപ്പയ്ക്കും വാഴച്ചാലിനും ഇടയിലായിരുന്നു പാറകളടക്കം മണ്ണ് ഊർന്ന് വീണത്. ഉടനെ വനപാലകരും വി.എസ്.എസ് പ്രവർത്തകരും സ്ഥലത്തെത്തി റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്തു. ഗതാഗത്തിന് തടസ്സമുണ്ടായില്ല. പാറക്കല്ലുകൾ വീണതിനാൽ ഇവിടം സുരക്ഷാ ഭീഷിണിയിലായി. മുകളിൽ നിൽക്കുന്ന മരങ്ങളുടെ നിലനൽപ്പ് അപകടത്തിലായിരിക്കുകയാണ്.