പെരിഞ്ഞനം പഞ്ചായത്ത് വികസന പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് 2022- 23 വികസന പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു. പെരിഞ്ഞനം ഗവ. യു.പി സ്‌കൂൾ ഹാളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ഇ.ആർ. ഷീല ടീച്ചർ, എൻ.കെ. അബ്ദുൾ നാസർ, ആർ.കെ. ബേബി, കെ.എ. കരീം, ഡോ. എൻ.ആർ. ഹർഷകുമാർ, സുജാത തുടങ്ങിയവർ സംസാരിച്ചു.