വടക്കാഞ്ചേരി: മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനും നിത്യേനയുള്ള ചടങ്ങുകൾക്കും മുടക്കം വന്നിട്ടില്ലെന്ന് ദേവസ്വം ഓഫീസർ എൻ.വി. സന്തോഷ്. ക്ഷേത്രത്തിലേക്ക് ആവശ്യമായ എണ്ണയും നെയ്യും ദേവസ്വം ബോർഡ് സമിതിക്ക് നൽകിവരുന്നുണ്ട്. എല്ലാ ദിവസവും ക്ഷേത്രം സന്ദർശിക്കുകയും ദർശനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ അറിയിച്ചു. ക്ഷേത്ര ഉപദേശക സമിതി രൂപീകരിച്ച ശേഷം കൊച്ചിൻ ദേവസ്വം ബോർഡിൽ സമർപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിൽ നിന്നും അനുമതി കിട്ടിയാൽ മാത്രമെ അഷ്ടബന്ധ കലശം അടക്കമുള്ള ചടങ്ങുകൾ നടത്താൻ കഴിയുകയുള്ളൂവെന്നും ദേവസ്വം ഓഫീസർ അറിയിച്ചു.