കൊടുങ്ങല്ലൂർ: ആധാരം എഴുത്തുകാരെ ഒഴിവാക്കി ഫോറം സിസ്റ്റത്തിലൂടെ ആധാരം രജിസ്റ്റർ ചെയ്യുവാനുള്ള രജിസ്‌ട്രേഷൻ ഐ.ജിയുടെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടം സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ സമരം ചെയ്ത ആധാരമെഴുത്തുകാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ ആധാരമെഴുത്തുകാർ പണിമുടക്കി.
തുടർന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനവും സിവിൽ സ്റ്റേഷന് മുമ്പിൽ ധർണയും നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഉപദേശ സമിതി ചെയർമാനുമായ ഒ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജി. പുഷ്പാകരൻ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.കെ. അബ്ദുൾ നാസർ, ടി.പി. ബാലൻ, പി.കെ. സുരേഷ് കുമാർ, പി.എ. കൊച്ചു മൊയ്തീൻ, എം.എച്ച്. സിജിത്ത്, എം.എസ്. ഗോപാലകൃഷ്ണൻ, പി.എസ്. പ്രവീഷ് ലാൽ, കെ.ഒ. സാജു എന്നിവർ പ്രസംഗിച്ചു.