raion

തൃശൂർ : മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കാല പൂർവ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ മന്ത്രിമാരായ കെ.രാജൻ, മന്ത്രി ഡോ.ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ച് നടപടി കൈക്കൊള്ളണമെന്ന് തീരുമാനമെടുത്തു.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കുന്നിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ച് ആലോചനാ യോഗം ചേരണം. മഴയുടെ പശ്ചാത്തലത്തിൽ നാശനഷ്ടമുണ്ടാകുന്ന പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കേണ്ട വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാർ, പഞ്ചായത്ത് പ്രതിനിധികൾ, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഐ.ജെ.മധുസൂദനൻ, ആർ.ഡി.ഒ പി.എ.വിഭൂഷണൻ എന്നിവർ പങ്കെടുത്തു.

വാ​ഴാ​നി​ ​ഡാ​മി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നു

വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​ഇ​ട​വ​പ്പാ​തി​ ​ആ​രം​ഭി​ക്കും​ ​മു​മ്പേ​ ​വാ​ഴാ​നി​ ​ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നു.​ 50.77​ ​മീ​റ്റ​റാ​ണ് ​ജ​ല​നി​ര​പ്പ്.​ ​ഡാ​മി​ന്‍​റെ​ ​പ​ര​മാ​വ​ധി​ ​ജ​ല​ ​സം​ഭ​ര​ണ​ ​ശേ​ഷി​ 62.48​ ​മീ​റ്റ​റാ​ണ്.​ ​ര​ണ്ട് ​ത​വ​ണ​ ​കു​ടി​വെ​ള്ള​ ​ആ​വ​ശ്യ​ത്തി​നും,​ ​കാ​ർ​ഷി​ക​ ​ആ​വ​ശ്യ​ത്തി​നും​ ​ഡാ​മി​ൽ​ ​നി​ന്നും​ ​ക​നാ​ൽ​ ​വ​ഴി​യും,​ ​പു​ഴ​ ​വ​ഴി​യും​ ​വെ​ള്ളം​ ​തു​റ​ന്നു​ ​വി​ട്ടി​രു​ന്നു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​ഈ​ ​വ​ർ​ഷം​ ​വേ​ന​ൽ​ ​മ​ഴ​ ​ശ​ക്ത​മാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​ത്.​ ​കാ​ല​വ​ർ​ഷം​ ​ശ​ക്ത​മാ​കു​മെ​ങ്കി​ൽ​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തി​ന് ​മു​മ്പേ​ ​ഡാം​ ​തു​റ​ന്നു​ ​വി​ടു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.