satyagraha

തൃശൂർ : ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികം വിനാശകരമായ വികസനങ്ങളുടെ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സത്യഗ്രഹ സായാഹ്ന സമര പരിപാടികൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം തൃശൂർ പടിഞ്ഞാറേ കോട്ടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിക്കും. നാല് മുതൽ ആറ് വരെ നീണ്ടുനിൽക്കുന്നതാണ് സമര പരിപാടിയെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.

മ​ൺ​പാ​ത്ര​ ​നി​ർ​മ്മാ​ണ​ ​സ​മു​ദാ​യ​ ​സഭ
സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​

തൃ​ശൂ​ർ​ ​:​ ​കേ​ര​ള​ ​മ​ൺ​പാ​ത്ര​ ​നി​ർ​മ്മാ​ണ​സ​മു​ദാ​യ​ ​സ​ഭ​ ​(​കെ.​എം.​എ​സ്.​എ​സ് ​)​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ 21,​ 22​ ​തി​യ​തി​ക​ളി​ൽ​ ​തൃ​ശൂ​രി​ൽ​ ​ന​ട​ക്കും.​ 21​ന് ​രാ​വി​ലെ​ 9​ന് ​ചി​റ്റി​ശ്ശേ​രി​ ​എം.​കെ.​മാ​ണി​ക്യ​ൻ​ ​സ്മാ​ര​ക​ ​ഹാ​ളി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സു​ഭാ​ഷ് ​ബോ​സ് ​ആ​റ്റു​കാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.
വ​നി​താ​ ​സ​മ്മേ​ള​നം​ 22​ന് ​രാ​വി​ലെ​ 9​ന് ​കെ.​ടി.​മു​ഹ​മ്മ​ദ് ​സ്മാ​ര​ക​ ​റീ​ജ്യ​ണ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​വേ​ദി​ ​പ്ര​സി​ഡ​ന്റ് ​ശാ​ന്ത​ ​മാ​ച്ച​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സു​ഭാ​ഷ് ​ബോ​സ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​പാ​ല​ങ്ങാ​ട്ട്,​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​ ​എം.​കെ.​ച​ന്ദ്ര​ൻ,​ ​ശാ​ന്ത​ ​മാ​ച്ച​ൻ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജൻ പ​താ​ക​ ​ഉ​യ​ർ​ത്തും

തൃ​ശൂ​ർ​ ​:​ ​സം​സ്ഥാ​ന​ ​റ​വ​ന്യൂ​ ​കാ​യി​കോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​ന​ട​ത്തു​ന്ന​ ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​സ​ല്യൂ​ട്ട് ​സ്വീ​ക​രി​ച്ച് ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​രാ​വി​ലെ​ 8​ന് ​കി​ഴ​ക്കേ​കോ​ട്ട​ ​തോ​പ്പ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ 15​ ​ടീ​മു​ക​ൾ​ ​അ​ണി​നി​ര​ക്കും.​ ​തു​ട​ർ​ന്ന് ​അ​ത്‌​ല​റ്റി​ക്‌​സ് ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ക്കും.​ ​റ​വ​ന്യൂ​ ​കാ​യി​കോ​ത്സ​വം​ ​ജി​ല്ലാ​ത​ല​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ച്ച​ 14​ ​ടീ​മും​ ​ഒ​രു​ ​ഹെ​ഡ് ​ക്വാ​ർ​ട്ടേ​ഴ്‌​സ് ​ടീ​മും​ ​അ​ട​ങ്ങു​ന്ന​ ​പ​തി​ന​ഞ്ച് ​ടീ​മു​ക​ളാ​ണ് ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​നാ​ൽ​പ്പ​ത് ​വ​യ​സ് ​വ​രെ​യു​ള്ള​വ​ർ​ക്കും​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്കും​ ​ഈ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കു​മാ​യും​ ​വെ​വ്വേ​റെ​ ​മ​ത്സ​രം​ ​ന​ട​ക്കും.​ 100,​ 400,​ 1500​ ​മീ​റ്റ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഓ​ട്ട​മ​ത്സ​രം,​ ​ലോം​ഗ്‌​ജെ​മ്പ്,​ ​ഷോ​ട്ട്പു​ട്ട് ​(​പു​രു​ഷ​ൻ​ 7.25​ ​കി​ലോ,​ ​സ്ത്രീ​ 4​ ​കി​ലോ​)​ ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​മ​ത്സ​രം​ ​ന​ട​ക്കു​ക.​ ​മേ​യ് 21,​ 22​ ​തി​യ​തി​ക​ളി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ങ്ങ​ളും​ ​ഉ​ണ്ടാ​കും.