തളിക്കുളം: മണപ്പുറം ഫൗണ്ടേഷനും മഹിമ കൗൺസലിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് മുഖ്യാതിഥിയായി.
മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. കേൾവി പരിശോധന ക്യാമ്പിനോടൊപ്പം ശ്രവണസഹായി ട്രയലും നടത്തി. പദ്ധതി പ്രകാരം പരിശോധനയിൽ കണ്ടെത്തുന്ന കേൾവിക്കുറവുളള ആളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് 26,000 രൂപ വിലവരുന്ന ശ്രവണസഹായി മണപ്പുറം ഫൗണ്ടേഷൻ സൗജന്യമായി നൽകും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, എം.കെ. ബാബു, ബുഷ്ര അബ്ദുൽനാസർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ജോസഫ് ജോസ്, ഡോ. കേതുൽ പ്രമോദ്, ടി.പി. ഹനീഷ് കുമാർ എന്നിവർ സംസാരിച്ചു.