തൃശൂർ: എക്‌സൈസ് വകുപ്പിൽ വിവിധ ജില്ലകളിൽ നിയമനം നൽകിയ 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടേയും 7 സിവിൽ എക്‌സൈസ് ഓഫീസർമാരുടേയും പാസിംഗ്ഔട്ട് പരേഡ് ഇന്ന് രാവിലെ 8 മണിക്ക് എക്‌സൈസ് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യം സ്വീകരിക്കും. എം.ടെക് 2, എം.എസ്.സി ആൻഡ് നെറ്റ് 1, എം.ബി.എ 2, എം.സി.എ 2, ബിരുദാനന്തര ബിദുദവും ബി.എഡും 8, ബിരുദാനന്തര ബിരുദം 43, ബി.ടെക് 17, ബിരുദം 52, ബിരുദവും ബി.എഡും 5, ബി.ഫാം എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത.