pooram
f

തൃശൂർ : മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് വെടിക്കെട്ട് നടത്തുമെന്ന് കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നര വരെ വെടിക്കെട്ട് നടത്താനാണ് ഒരുങ്ങുന്നത്. തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു.