1

തൃശൂർ: കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗങ്ങളിൽ നിന്നുള്ള ശല്യം ഒഴിവാക്കാൻ പദ്ധതി വരുന്നു. പദ്ധതി നടപ്പാകുമ്പോൾ കർഷകർക്കും നാട്ടുകാർക്കും രക്ഷയാകും. തദ്ദേശ സ്ഥാപനങ്ങൾ, വനം, കൃഷിവകുപ്പുകൾ തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് 'വന്യമിത്ര' നടപ്പാക്കുന്നത്.

വന്യജീവി ആക്രമണത്തെത്തുടർന്നുള്ള അപകടങ്ങളിൽ നിന്നും നാശനഷ്ടങ്ങളിൽ നിന്നും രക്ഷ നേടലാണ് ലക്ഷ്യം. ഒപ്പം മനുഷ്യ വന്യമൃഗ സംഘർഷം ലഘൂകരിക്കാനുമാകും. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ പദ്ധതി നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപനതലത്തിൽ തയ്യാറാക്കി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുഖേന ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ ആസൂത്രണ ഭവനിൽ ചേർന്ന യോഗം നിർദ്ദേശിച്ചു. വനപ്രദേശങ്ങളോട് ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണം നടത്താത്തതും, കാട്ടിലെ ഭക്ഷണ കുടിവെള്ള ദൗർലഭ്യവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. വന്യജീവികളുടെ വംശവർദ്ധനവ് നിയന്ത്രണം ഉൾപ്പെടെയുള്ള ദീർഘകാല, ഹ്രസ്വകാല പ്രവർത്തനങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. കുതിരാൻ തുരങ്കം തുറന്നതിന്റെ പശ്ചാത്തലത്തിൽ വാഴാനി പ്രദേശങ്ങളിൽ ആനശല്യം കൂടുന്നുണ്ട്.

ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷൻ പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. സജു, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം.എൻ. സുധാകരൻ, ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ എം.ആർ. അനൂപ് കിഷോർ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി നടത്തുന്നത് ഇവർ

വനാതിർത്തി പങ്കിടുന്ന 23 പഞ്ചായത്തകൾ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തിന്റെ വനം, കൃഷിവകുപ്പുകൾ, കെ.എസ്.ഇ.ബി, വനസംരക്ഷണ സമിതികൾ

യോഗനിർദ്ദേശങ്ങൾ