1
മല്ലിക സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നു.

വടക്കാഞ്ചേരി: നഗരസഭ പതിമൂന്നാം ഡിവിഷനിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മല്ലിക സുരേഷ് റിട്ടേണിംഗ് ഓഫീസറും ജില്ലാ റജിസ്ട്രാർ കൂടിയായ സി.പി. വിൻസെന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി സ്ഥാനമേറ്റു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, എസ്.എ.എ. ആസാദ് എന്നിവർ പ്രസംഗിച്ചു.