വേലൂർ: തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈമൺസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ക്യാമ്പിൽ ചികിത്സ തേടി. എൻ.എസ്.എസ് പ്രൊഗ്രാം ഓഫീസർമാരായ പി.എ. സിന്റോ, എസ്.കെ. രാജേഷ്, എം. ചിത്ര, അയന അജിത്ത്, വളണ്ടിയർ സെക്രട്ടറിമാരായ അരുൺ കൃഷ്ണ, അതുൽ സുരേഷ്, വിനയ് എന്നിവർ നേതൃത്വം നൽകി.