തൃശൂർ: ചെറുകഥ ചെറിയകഥയല്ലെന്നും മറ്റു പല കലാരൂപങ്ങളേയും പോലെ സാഹിത്യവും വ്യവസായമായി പോകുന്നുണ്ടോ എന്ന് സംശയിക്കണമെന്നും സാഹിത്യരചനയ്ക്ക് നിശ്ചിതമായ ചിട്ടവട്ടങ്ങളില്ലെന്നും വൈശാഖൻ പറഞ്ഞു. പതിമൂന്നാമത് അയനം സി.വി. ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയനം വൈസ്. ചെയർപേഴ്‌സൺ ഡോ. രോഷ്‌നി സ്വപ്‌ന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നോവലിസ്റ്റ് ഇ. സന്തോഷ്‌കുമാർ, ടി.ആർ. അജയൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ജയരാജ് വാര്യർ, സ്വപ്ന സി. കോമ്പാത്ത്, ടി.ജി. അജിത, യു.എസ്. ശ്രീശോഭ് എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ് സന്തോഷ് ഏച്ചിക്കാനം മറുപടി പ്രസംഗം നടത്തി.