കയ്പമംഗലം: കമ്പനിക്കടവിൽ ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചില പഠനങ്ങൾ കൂടി പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടതെന്നും, അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പെട്ടെന്നുതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ച മന്ത്രിയെ ലോക്കൽ സെക്രട്ടറി ടി.വി. സുരേഷ് പൊന്നാടയണിയിച്ച് സ്വീകരിച്ചു.