പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് ദേശക്കളം നാളെ നടക്കും. ഇന്നലെ രാവിലെ ഭഗവതിപ്പാട്ട്, വൈകിട്ട് സോപാന സംഗീതം, വടക്കേത്തറ കേരള കലാലയം അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ നടന്നു. ശനിയാഴ്ച്ച രാവിലെ 10 ന് വിത്തളവ്, വൈകുന്നേരം 5 ന് ശിവാഞ്ജലി തിരുവാതിരക്കളി സംഘം അവതരിപ്പിക്കുന്ന മെഗാതിരുവാതിര കളി 6 ന് ഗുരുതി പൂജ, കളമെഴുത്ത് പൂജ, കളത്തിൽ കളി, തിരി ഉഴിച്ചിൽ, ഞായറാഴ്ച്ച ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വേലം പ്ലാക്കിൽ നിന്നും മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടക്കുന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കുട്ടൻകുളങ്ങര അർജ്ജുനൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും മേളത്തിന് സദനം വിനോദും പ്രമാണ്യം വഹിക്കും. രാത്രി 9 ന് പോരൂർ ഹരിദാസിന്റെ തായമ്പക നടക്കും. തിങ്കളാഴ്ച്ച രാവിലെ കാള, കുതിരകളി, മേളം നടക്കും. വൈകുന്നേരം തെണ്ടിൻമേൽ കർമ്മം, തെണ്ട് നീക്കൽ, കളംമായ്ക്കൽ, കൂറവലി, ഭഗവതിയെ ശ്രീമൂലസ്ഥാനത്തേക്ക് യാത്രയാക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും.