അരിമ്പൂർ: പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഭക്ഷ്യ ഉത്പ്പാദന വിതരണ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. ആറ് ഹോട്ടലുകളും 12 ബേക്കറികൾ, രണ്ട് കൂൾബാറുകൾ ഉൾപ്പടെ 64 ഇടങ്ങളിലായിരുന്നു പരിശോധന. ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ആറായിരം രൂപ പിഴ ചുമത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ശരേഷ് ശങ്കർ, സെബാസ്റ്റ്യൻ, പ്രിയകുമാരി, നവ്യ സുധൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.