ulgadanam
ചെന്ത്രാപ്പിന്നി ഈസ്റ്റ് പി.എം.എം.യു.പി സ്‌കൂളിൽ നിർമ്മിച്ച വെളിയത്ത് പവിത്രൻ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു.

കയ്പമംഗലം: സർക്കാർ സ്‌കൂളുകൾക്ക് പ്രാപ്യമല്ലാതിരുന്ന അടിസ്ഥാന സൗകര്യങ്ങളും ഹൈടെക് സംവിധാനങ്ങളും ഇച്ഛാ ശക്തിയുള്ള ഒരു സർക്കാരിലൂടെ സാധാരണക്കാരായ വിദ്യാത്ഥികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ നേട്ടമാണെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

ചെന്ത്രാപ്പിന്നി ഈസ്റ്റ് പി.എം.എം.യു.പി സ്‌കൂളിൽ നിർമ്മിച്ച വെളിയത്ത് പവിത്രൻ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് വി.ബി. ഷൈമ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന പ്രധാനദ്ധ്യാപിക ഇ.വി.കെ റിതയ്ക്ക് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉപഹാര സമർപ്പണം നടത്തി. സ്‌കൂൾ മാനേജർ ബിപിൻ പവിത്രൻ, സംഘാടക സമിതി ചെയർമാൻ അഡ്വ. വി.കെ. ജ്യോതി പ്രകാശ്, നൗമി പ്രസാദ്, എം.എസ്. നിഖിൽ, വാസന്തി തിലകൻ, പി.എ. ഷെമീർ, കെ.ബി. ബീന, പി.വി. പ്രിയ എന്നിവർ സംസാരിച്ചു.