ചേലക്കര: ചേലക്കര പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ബാലസഭ കുട്ടികളുടെയും സി.ഡി.എസ് അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ പിടിച്ചു പ്രചരണ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ അദ്ധ്യക്ഷത വഹിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയേഷ്, പഞ്ചായത്ത് അംഗങ്ങളായ ജാനകി ടീച്ചർ, എലിശ്ശേരി വിശ്വനാഥൻ, ശ്രീവിദ്യ, അസനാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭന തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.