bms
കെ.എസ്.ആർ.ടി.സിയിൽ തുടരുന്ന ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ടി.എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രി കെ. രാജന്റെ വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ഏപ്രിൽ മാസം തൊഴിലാളികൾ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും ശമ്പളം നൽകാൻ പണമില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരെ വഴിയാധാരമാക്കിയാൽ സമരം ഏറ്റെടുക്കുമെന്നും ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ പ്രസ്താവിച്ചു. കെ.എസ്.ആർ.ടി.സിയിൽ തുടരുന്ന ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും റവന്യൂമന്ത്രി കെ. രാജന്റെ വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.ഇ.എസ് ജില്ലാ പ്രസിഡന്റ് സി.കണ്ണൻ അദ്ധ്യക്ഷനായിരുന്നു. ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി പി.ആനന്ദൻ, മേഖലാ പ്രസിഡന്റ് മാത്യൂസ്, കെ.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ്, ജില്ലാ സെക്രട്ടറി എൻ.ആർ. രഞ്ജിത്ത്, ജില്ലാ ജോ.സെക്രട്ടറിമാരായ ഇ.പി. ഗിരീഷ്, കെ.ജെ. പ്രദീഷ്, കെ.പി. അപ്പു, ജില്ലാ ട്രഷറർ കെ. അനീഷ്, വി.എ. ബിജു എന്നിവർ സംസാരിച്ചു.