manappuram-sameeksha
മണപ്പുറം സമീക്ഷ സമഗ്ര സദ്ഭാവനാ പുരസ്‌കാരം സത്യൻ അന്തിക്കാടിൽ നിന്നും ശ്രീകുമാരൻ തമ്പി സ്വീകരിക്കുന്നു.

തൃപ്രയാർ: ജീവിതാനുഭവങ്ങളുടെ മാറ്റം കാലത്തിന്റെ മാറ്റത്തിനൊപ്പം ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ഇന്നത്തെ പാട്ടെഴുത്തിൽ പോലും പ്രകടമാകുന്നുണ്ടെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. മണപ്പുറം സമീക്ഷയുടെ സമഗ്ര സദ്ഭാവനാ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ സത്യൻ അന്തിക്കാട് പുരസ്‌കാരം സമ്മാനിച്ചു. വേലായുധൻ പണിക്കശ്ശേരി സാമൂഹ്യസേവനാ പുരസ്‌കാരം ധന്യ രാമനും, ടി.ആർ. അജയൻ ഡി.എം. പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരം കെ. രേഖക്കും സമ്മാനിച്ചു.

പ്രൊഫ. ടി.ആർ ഹാരി അദ്ധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രൻ, വി.എൻ. രണദേവ്, സി.ജി. അജിത്കുമാർ, ബകുൾ ഗീത് എന്നിവർ സംസാരിച്ചു.