വടക്കാഞ്ചേരി: കുടംബശ്രീ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നഗരസഭയുടെ ഒഴിവുള്ള കെട്ടിടങ്ങളിൽ കുടുംബശ്രീ ഷോപ്പ് ആരംഭിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. തെരുവുകച്ചവടക്കാരെ കേന്ദ്ര നിയമ പ്രകാരം പുനരധിവസിപ്പിക്കാൻ പ്രത്യേക വെന്റിംഗ് സോണുകൾ തയ്യാറാക്കും. ഇത്തരം വെന്റിംഗ് സോണുകൾ ജല വിതരണ സംവിധാനം, ശൗചാലയങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, വൈദ്യുതി ക്രമീകരണം, തറയിൽ കല്ല് പാകൽ, കച്ചവടക്കാർക്ക് പൊതു സൂക്ഷിപ്പ് കേന്ദ്രങ്ങൾ, താത്കാലിക ഷെഡുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, കച്ചവടം നടത്തുന്നതിനുള്ള സംവിധാനം എന്നിവയോടുകൂടി തയ്യാറാക്കുന്നതിനുള്ള ഡി.പി.ആർ സമർപ്പിക്കാനും തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.