ഗുരുവായൂർ: മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്‌കൃതി പുരസ്‌കാരം നാടക നടനും സംവിധായകനുമായ മുരുകന് നൽകുമെന്ന് മാടമ്പ് സുഹൃത് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 28ന് രാവിലെ 9.30ന് ഗുരുവായൂർ വടക്കേനടയിലെ കൃഷ്ണവത്സം റീജൻസിയിൽ സംഘടിപ്പിക്കുന്ന മാടമ്പ് സ്മൃതിപർവത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ കൈമാറും. ഡോ. സുവർണ നാലപ്പാട്ട്, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എന്നിവർ പ്രഭാഷണം നടത്തും. 'മാടമ്പിലെ മഹർഷി' ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാവും. സുഹൃത് സമിതി പ്രസിഡന്റ് എം.കെ. ദേവരാജൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി, സുധാകരൻ പാവറട്ടി, ഹരി വെള്ളാപറമ്പിൽ, ടി. കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.