കയ്പമംഗലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ ദിനം പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ചന്ദ്രൻ അദ്ധ്യക്ഷനായി.
മതിലകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വർഗീസ് അദ്ധ്യക്ഷനായി.