alukkas
സ്വാശ്രയ സ്‌പെഷ്യൽ ട്രെയിനിംഗ് സെന്ററിന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സംഭാവനയായി നൽകിയ വാഹനത്തിന്റെ താക്കോൽദാന കർമ്മം ജോയ്ആലുക്കാസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ബേബി ജോർജ്ജ് സ്വാശ്രയ ഡയറക്ടർ ശാന്താ മേനോന് കൈമാറി നിർവഹിക്കുന്നു.

തൃശൂർ: സ്വാശ്രയ സ്‌പെഷ്യൽ ട്രെയിനിംഗ് സെന്ററിന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വാഹനം സംഭാവനയായി നൽകി. താക്കോൽദാനകർമ്മം ജോയ് ആലുക്കാസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ബേബി ജോർജ്ജ് സ്വാശ്രയ ഡയറക്ടർ ശാന്ത മേനോന് കൈമാറി. രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ജനറേറ്ററും പ്രസ്തുത സെന്ററിലേക്ക് ജോയ് ആലുക്കാസ് സഹായമായി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ സ്‌പെഷ്യൽ ട്രെയിനിംഗ് നൽകിവരുന്ന സ്ഥാപനമാണ് സ്വാശ്രയ. സ്വാശ്രയയുടെ ഫുഡ് പ്രൊസസിംഗ് വിഭാഗത്തിൽ തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങളാണ് ഈ വാഹനത്തിലൂടെ വിറ്റഴിക്കുന്നത്.