
ചേർപ്പ് : മഴ വെള്ളം ഒഴുകിപ്പോകാൻ തൃശൂർ ഇരിങ്ങാലക്കുട റോഡിൽ തിരുവുള്ളക്കാവ് വില്ലേജ് ആഫീസിന് സമീപം റോഡിന്റെ ഒരു ഭാഗത്ത് പൈപ്പിടാനായി വെട്ടിപ്പൊളിച്ചത് ഗതാഗതതടസം സൃഷ്ടിക്കുന്നു. മഴ മൂലം കഴിഞ്ഞ ഒരാഴ്ചയോളമായി നിർമ്മാണ പ്രവൃത്തികൾ നിലച്ച അവസ്ഥയാണ്.
പരിസരത്തെ കാനകളിൽ നിന്ന് വെള്ളം തിരുവുള്ളക്കാവ് ക്ഷേത്രക്കുളത്തിലേക്ക് ഒഴുകിപ്പോകുന്നതിനായിട്ടാണ് പി.ഡബ്‌ളിയു.ഡി പൈപ്പിടൽ കാന നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുരോഗതിയില്ലാത്തതിനാൽ ഇതുവഴി രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. മഴ പെയ്താൽ വഴിയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടും. ഒരു മുന്നറിയിപ്പും കൂടാതെയാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതെന്ന് വ്യാപാര സ്ഥാപന ഉടമകൾ ആരോപിച്ചു. അധികൃതർ നടപടിയെടുക്കണമെന്ന് ഇവർ ആവശ്യപെട്ടു.