
കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം കയ്പമംഗലം ബീച്ച് ശാഖയുടെയും ദേവമംഗലം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിനെ അറിയാൻ ഗുരുദർശനത്തിന്റെ പ്രസക്തി അന്നും, ഇന്നും, എന്നും എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി.സുധീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വലപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റും, അരയംപറമ്പിൽ ക്ഷേത്ര പരിപാലന യോഗം പ്രസിഡന്റുമായ എ.എം.പ്രേംഭൂഷൺ ഗുരു പ്രഭാഷണം നടത്തി. ബീച്ച് ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ കളപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രമേഷ് കണ്ണംപറമ്പിൽ, നാട്ടിക യൂണിയൻ യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ , നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, ദേവമംഗലം ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ, പ്രസിഡന്റ് വിശ്വംഭരൻ തറയിൽ, അഗസ്തേശപുരം സെക്രട്ടറി മനോഹരൻ കുറ്റിക്കാട്ട് ,ബീച്ച് ശാഖാ വൈസ് പ്രസിഡന്റ് അനിൽ പാണാട്ട് എന്നിവർ സംസാരിച്ചു.