ചാരായത്തൊഴിലാളികളുടെ ഇരിങ്ങാലക്കുട റേഞ്ചുതല കുടുംബ സംഗമം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു.
നന്തിക്കര: കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിൽ ചാരായം നിർത്തലാക്കിയതിനെ തുടർന്ന് തൊഴിൽ നഷ്ടമായ ചാരായത്തൊഴിലാളികളുടെ ഇരിങ്ങാലക്കുട റേഞ്ച് തല കുടുംബ സംഗമം സംഘടിപ്പിച്ചു. തേജസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. എം.എൻ. ശശിധരൻ അദ്ധ്യക്ഷനായി. പി.കെ. ജോബ്, പി.ജി. അജയഘോഷ്, സി.ഒ. ദേവസി, കെ.വി. ദിനചന്ദ്രൻ എന്നിവർ സംസാരിച്ചു. അവശത അനുഭവിക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. ചാരായ നിരോധനത്തിന് മുമ്പ് ഇരിങ്ങാലക്കുട റേഞ്ചിൽ ആറു ഗ്രൂപ്പുകളിലായി 125 ജീവനക്കാരുണ്ടായിരുന്നു. കാൽ നൂറ്റാണ്ടിനുശേഷം ജീവിച്ചിരിക്കുന്നവരും പരസ്പരം ബന്ധപ്പെടാനുമായവരുമായ 80 പേരാണ് സംഗമത്തിൽ പങ്കെടുത്തത്. കാൽ നൂറ്റാണ്ടു മുമ്പുള്ള സ്മരണകൾ അവർ പങ്കുവച്ചു. സംസ്ഥാനത്ത് തന്നെ ചാരായത്തൊഴിലാളികളുടെ ആദ്യത്തെ ഒത്തചേരലാണ് നന്തിക്കരയിൽ നടന്നതെന്ന് ഇവർ അവകാശപ്പെട്ടു.