thalappoli
കൊട്ടേക്കാട്ടുകാവ് താലപ്പൊലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി ആഘോഷിച്ചു. ഇന്നലെ രാവിലെ ശാസ്താംപാട്ട്, ഭഗവതിപ്പാട്ട്, വൈകിട്ട് ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽ നിന്നും മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. രാത്രി തായമ്പകയും നടന്നു. ഇന്ന് രാവിലെ കാള, കുതിരകളി, മേളം എന്നിവയും നടക്കും. വൈകുന്നേരം 3.30 ന് തണ്ടിൻമേൽ കർമ്മം, തെണ്ട് നീക്കൽ, കളംമായ്ക്കൽ, കൂറവലി, ഭഗവതിയെ ശ്രീമൂലസ്ഥാനത്തേക്ക് യാത്രയാക്കൽ എന്നീ ചടങ്ങോടെ ഉത്സവം സമാപിക്കും.