sndp

ചാലക്കുടി ശ്രീനാരായണ ക്ലബ് കുടുംബ സംഗമം പ്രസിഡന്റ് എം.എൻ. അഖിലേശൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ശ്രീനാരായണ ക്ലബ് കുടുംബസംഗമം നടത്തി. പ്രസിഡന്റ് എം.എൻ. അഖിലേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. രാജശേഖരൻ അദ്ധ്യക്ഷനായി. ക്ലബ് ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.വി. ഗോപിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയ ക്രൈംബ്രാഞ്ച് എസ്.ഐ. ഇൻസ്‌പെക്ടർ പി.ഡി. അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു. എ.ആർ. രാമകൃഷ്ണൻ, സെക്രട്ടറി എം.ആർ. ബാബു, ഒ.എസ്. അനിൽകുമാർ, എ.എം. ചന്ദ്രശേഖരൻ, പ്രൊഫ. നിത്യദാസ്, അഡ്വ. എം.കെ. റോയ്, പി.ആർ. ബാബു, അഡ്വ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.