aks-samalanam-udgadanam
ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി, എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി: ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു.ടി. തിലകമണി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സി. അയ്യപ്പൻ, കെ.വി. അയ്യപ്പക്കുട്ടി, രമണി മണ്ണുത്തി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.എ.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം, മോഹനൻ കണ്ണൂർ, സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, എം.എസ്. വിജയലക്ഷ്മി, വി.എസ്. പ്രദീപ്, സംഘാടക സമിതി അദ്ധ്യക്ഷൻ എൻ.എം. സജീവൻ, യു.ടി. തിലകമണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രമണി മണ്ണുത്തി (പ്രസിഡന്റ്), യു.ടി. തിലകമണി (സെക്രട്ടറി), കെ.വി. അയ്യപ്പക്കുട്ടി (ട്രഷറർ).