
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖയുടെ വാർഷിക പൊതുയോഗവും സൗജന്യ പുസ്തക വിതരണവും യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ബി മോഹനൻ അദ്ധ്യക്ഷനായി. വനിതാ സംഘം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ മുഖ്യപ്രഭാഷണവും ശാഖ സെക്രട്ടറി എംവി സുധൻ ആമുഖപ്രസംഗവും നടത്തി. ശാഖ വരണാധികാരി ഡിൽഷൻ കൊട്ടേക്കാട്ടിന്റെ നേതൃത്വത്തിൽ ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി പി.ബി മോഹനൻ (പ്രസിഡന്റ്), പ്രകാശ്ബാബു (വൈസ് പ്രസിഡന്റ്), എം.വി സുധൻ (സെക്രട്ടറി), ടി.ബി പ്രേംദാസ് ( യൂണിയൻ കമ്മറ്റിയംഗം) എന്നിവരെയും, വി.ആർ സുബ്രഹ്മണ്യൻ (സുപ്രീം ബേക്കറി ), വി.കെ സുധീർ, കെ.എസ് ശ്രീജിത്ത്, കെ.കെ രമേഷ് ബാബു, വി.പി പത്മജൻ, പി.കെ.മോഹൻദാസ്, പി.ആർ പീതാംബരൻ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായി കെ.എം തിലകൻ, പി.കെ പ്രേമാനന്ദൻ ,ലോല സുധൻ എന്നിവരെയും തെരഞ്ഞെടുത്തു.