1
ക​ൺ​ഫ്യൂ​ഷ​ൻ​ ​തീ​ർ​ക്ക​ണേ... ​ സ്കൂ​ൾ​ ​തു​റ​ക്കാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​ബാ​ക്കി​ ​നി​ൽ​ക്കേ ​തൃ​ശൂ​ർ​ ​എ​രി​ഞ്ഞേ​രി​ ​അ​ങ്ങാ​ടി​യി​ലെ ക​ട​യി​ൽ​ ​നി​ന്നും​ ​ബാ​ഗ് ​വാ​ങ്ങാ​നെ​ത്തി​യ​ ​കു​ട്ടി​ ​ത​നി​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​ബാ​ഗ് ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നി​ടെ.

തൃശൂർ: സ്കൂൾ പ്രവേശനത്തിന് ആഴ്ചകൾ ശേഷിക്കേ, ശുചീകരണ പരിപാടികളുമായി കോർപ്പറേഷൻ, നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലത്തിലുള്ള വിദ്യാലയങ്ങൾ. ശുചീകരണ പദ്ധതിയായ കളിമുറ്റം ഒരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 25ന് തുടങ്ങും. ശുചീകരണ പ്രവർത്തനം 31 വരെ നീണ്ടുനിൽക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും 3 ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റുമാരുടെയും പ്രധാന അദ്ധ്യാപകരുടെയും സംയുക്തയോഗം ചേർന്നു.

23ന് ഉച്ചയ്ക്ക് രണ്ടിനാണ് കളിമുറ്റം ഒരുക്കാം പരിപാടിയുടെ സംഘാടക സമിതി യോഗം.

അന്ന് മൂന്നിന് നന്തിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കളിമുറ്റം ഒരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ കമ്മിറ്റികളും പി.ടി.എ, സ്റ്റാഫ് കൗൺസിൽ, എസ്.ആർ.ജി, എസ്.എസ്.ജി തുടങ്ങി യോഗങ്ങളും വിളിച്ചു ചേർക്കും.

വിപണിയിലും ഒരുക്കം, വിലക്കയറ്റം

വിലക്കയറ്റത്തിന്റെ തിരിച്ചടിയുണ്ടെങ്കിലും പുസ്തകങ്ങളും ബാഗും ചെരിപ്പും കുടയുമെല്ലാം വാങ്ങാൻ വിപണിയിൽ തിരക്കേറി. കടലാസിന് വിലയേറിയതോടെ നോട്ടുപുസ്തകങ്ങൾക്ക് തീപിടിച്ച വിലയാണ്. പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവയ്‌ക്കെല്ലാം പത്ത് ശതമാനം വരെ വിലയുയർന്നു. കുടകൾക്കും 50 രൂപ വരെ കൂടി. അതുകൊണ്ട് താരതമ്യേന വിലക്കുറവിൽ ലഭിക്കുന്ന ഹോൾസെയിൽ സ്ഥാപനങ്ങളിൽ വലിയ തിരക്കാണ്. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ മുടക്കി വലിയ തോതിൽ സ്റ്റോക്ക് ഇറക്കിയിരുന്ന ശീലം വ്യാപാരികളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. വിലക്കയറ്റം കാരണം എത്രമാത്രം വിറ്റുപോകുമെന്ന ആശങ്ക കാരണമാണിത്.

ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട്

പട്ടിക്കാട് ഗവ.എൽ.പി സ്‌കൂളിലും ഹയർ സെക്കൻഡറി സ്‌കൂളിലുമായാണ് ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനതലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും. 24ന് ഉച്ചയ്ക്ക് 2ന്, ജില്ലാതല പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി യോഗം നടക്കും.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകരുടെയും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും യോഗം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. ജില്ലാതല ഉന്നതഉദ്യോഗസ്ഥരുടെ യോഗവും നടന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് യോഗത്തിൽ തീരുമാനിച്ചിരുന്നു.

ടി.വി.മദനമോഹനൻ
വിദ്യാഭ്യാസ ഉപഡയറക്ടർ.