തൃശൂർ: എസ്.എൻ.ഡി.പി യോഗം അയ്യന്തോൾ ശാഖാ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ഷാജുകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, കെ.വി. വിജയൻ, വനിതാസംഘം ജില്ലാ കോ-ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പദ്മിനി ഷാജി എന്നിവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി കെ.കെ. സുന്ദരൻ പ്രവർത്തന റിപ്പോർട്ടും വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. മരണാനന്തര സഹായസമിതി സെക്രട്ടറി വി.കെ. ഗൗതമൻ അനശോചനം രേഖപ്പെടുത്തി. കുമാരി വിസ്മയ വിനീഷ് പ്രാർത്ഥന ആലപിച്ചു. വനിതാസംഘം തൃശൂർ യൂണിയൻ സെക്രട്ടറി രാജശ്രീ വിദ്യാസാഗർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി. ജി. വിദ്യാസാഗർ നന്ദിയും പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ വാഴാനി തൃശൂർ സ്പിന്നിംഗ് മിൽസ് ചെയർമാനായി നിയമിതനായ കെ.വി. സദാനന്ദനെ ആദരിച്ചു