കൊടുങ്ങല്ലൂർ: മേത്തല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി മുഴുവൻ സ്ഥാനങ്ങളിലും വിജയിച്ചു. സി.പി.ഐ ആറിലും സി.പി.എം ഏഴിലുമായുള്ള 13 അംഗ പാനലാണ് വിജയിച്ചത്. ഇ.എം. ജലീൽ, പി.എ. ജോൺസൺ, അഡ്വ. എം. ബിജുകുമാർ, അഡ്വ. മൻസൂർ അലി, രഘു പരാരത്ത്, അഡ്വ. സി.പി. രമേശൻ, രാജേഷ് വളർകോടി, കെ.എം. സലിം, ബേബി വിത്തു, കെ.ബി. മഹേശ്വരി, ലത ഉണ്ണിക്കൃഷ്ണൻ, പി.എൻ. രാജീവൻ, എം.എസ്. വിനയകുമാർ (വിനു) എന്നിവരാണ് ജയിച്ചത്. യു.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി, ബി.ജെ.പിയുടെ ഭാരതീയ ജനതാ സഹകരണ മുന്നണി എന്നിവയും മത്സര രംഗത്തുണ്ടായിരുന്നു. ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മേത്തല സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.