മാള: നാല് മാസത്തെ ഓണറേറിയം വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വാങ്ങുന്നതിനായി നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ.

മാള ഡിവിഷനിലെ മെമ്പറായ ശോഭന ഗോകുൽനാഥാണ് തന്റെ വാർഡായ മാള പഞ്ചായത്ത് എട്ടാം വാർ‌ഡിലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഓണറേറിയം ഉപയോഗിച്ച് പഠനോപകരങ്ങൾ വാങ്ങി നൽകിയത്. ചടങ്ങിൽ ശോഭന ഗോകുൽനാഥ് അദ്ധ്യക്ഷയായി. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക പി. ലേഖ ഉദ്ഘാടനം ചെയ്തു. വടമ അംഗനവാടി അദ്ധ്യാപിക സരോജിനിയെ ആദരിച്ചു. പഠനോപകരണ വിതരണം ആലപ്പാട്ട് തോമസ് ഉദ്ഘാടനം ചെയ്തു. ഷീല ജോസ്, സി.ടി. ഗോകുൽനാഥ്, പ്രേമ ജോയ്, ശാന്ത, ലാലി, ആനീസ് എന്നിവർ സംസാരിച്ചു.