sajeev

ചാലക്കുടി: മേലൂരിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മേലൂർ കുന്നപ്പിള്ളി കുഴിപറമ്പിൽ സജീവ് (49) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിൽ വിളിക്കുന്നവർക്ക് പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ച് കൊടുക്കലായിരുന്നു സജീവിന്റെ രീതിയെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അശ്വിൻ കുമാർ പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52കുപ്പികളിലായി സൂക്ഷിച്ചിരുന്ന 35ലിറ്റർ മദ്യവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. പ്രിവന്റീവ് ഓഫീസർ സി.കെ. ദേവദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി. ബെന്നി, എ.ടി. ഷാജു, സി.എച്ച്. റെനീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.