ഗുരുവായൂർ: കേൾവി ശക്തിക്കായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയവരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ലാ സമ്മേളനം 29ന് ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നടൻ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയാകും. സിയാക്‌സ് സംസ്ഥാന പ്രസിഡന്റ് നവാസ് ഇടത്തിണ്ണയിൽ മുഖ്യപ്രഭാഷണം നടത്തും. സിയാക്‌സ് സംസ്ഥാന സെക്രട്ടറി സിമി ജെറി, ജില്ലാ പ്രസിഡന്റ് എം.പി. ആനന്ദ്, സെക്രട്ടറി ബീന ജോയ്, എ.ഒ. ജിൻസൻ, എം.ടി. പ്രിൻസ്, കെ. ജമാൽ, അനീറ്റ ജെറി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.