കോടാലി: അമ്പനോളി സെന്റ് ജോർജ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി തിരി തെളിച്ചതോടെ തുടക്കമായി. കൃതഞ്ജതാബലിക്കു മാർ തൂങ്കുഴി മുഖ്യ കാർമികത്വം വഹിച്ചു. ഫാ.ജോമി തോട്ട്യാൻ സന്ദേശം നൽകി. വികാരി ഫാ.ഫ്രാങ്കോ പറപ്പുള്ളി സഹകാർമികനായി. ഫാ.ജോർജ് പാറമേൻ, സിസ്റ്റർ മേരി എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം ഡോ. മാർ അപ്രേം മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കൊടകര ഫൊറോന വികാരി ഫാ.ഡേവീസ് കല്ലിങ്കൽ അദ്ധ്യക്ഷനായി. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ആമുഖ പ്രസംഗം നടത്തി. മുൻ വികാരി ചെറിയാൻ പാറയ്ക്കലിനെ ആദരിച്ചു. സുവനീർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് സി.ടി. സാബു വിശിഷ്ടാതിഥി ആയിരുന്നു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എസ്. നിജിൽ, വികാരി ഫാ.ഫ്രാങ്കോ പറപ്പുള്ളി, ജെയിംസ് അരങ്ങത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.