ചാലക്കുടി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരളയുടെ ജില്ലാ ഓഫീസ് ചാലക്കുടിയിൽ പ്രവർത്തനം
ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർക്കറ്റ് റോഡിലെ ഓഫീസ് ഇന്ന് വൈകിട്ട് 4ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.എൽ. സാബു അദ്ധ്യക്ഷനാകും. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ തിരിച്ചറിയൽ കാർഡ് വിതരണം നടത്തും. സി.എൽ. സാബു, ജിജു റപ്പായി, കെ.ടി. ചന്ദ്രൻ, ബിജു രാഗം, പി.സി. ഹൈദ്രോസ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.